
പാലക്കാട്: ബി.ജെ.പിയുടെ ഈസ്റ്റർ സന്ദർശനവുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പൊലീസിൽ പരാതി. ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്. 'പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതി. മണിപ്പൂരിൽ ഒക്കെ ചെയ്യുന്നതുപോലെ'. എന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞെന്ന് കാട്ടിയാണ് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |