SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

എസ്. സതീഷ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

padam

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷിനെ തിരഞ്ഞെടുത്തു. സി.എൻ. മോഹനനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തതോടെയാണ് പുതിയ അമരക്കാരനെ തേടിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് സതീഷിനെ തിരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജ്,കെ.കെ. ജയചന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. എം. അനിൽകുമാർ,സി.എം. ദിനേശ്‌മണി,കെ. ചന്ദ്രൻപിള്ള,എസ്. ശർമ തുടങ്ങിയവർ പങ്കെടുത്തു.

കോതമംഗലം അയ്യങ്കാവിൽ വിരിപ്പേലി മറ്റത്തിൽ വീട്ടിൽ എസ്. സതീഷ് എസ്.എഫ്.ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി,സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്.

കെ.എസ്. അരുൺകുമാർ,ഷാജി മുഹമ്മദ് എന്നിവരാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ. എസ് സതീഷ്, എം.പി. പത്രോസ്,പി.ആർ. മുരളീധരൻ,ജോൺ ഫെർണാണ്ടസ്,സി.കെ. പരീത്,പുഷ്പാദാസ്,ആർ. അനിൽകുമാർ,ടി.സി. ഷിബു,സി.ബി. ദേവദർശനൻ,കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ.

പാർട്ടിയുടെ ഐക്യം ശക്തിപ്പെടുത്തി കൂടുതൽ ജനകീയ ബന്ധങ്ങൾ ഉണ്ടാക്കും. അത് പാർട്ടിക്ക് അനുകൂലമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും.
-എസ്. സതീഷ്
ജില്ലാ സെക്രട്ടറി
സി.പി.എം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA