
കൊച്ചി: സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ആദ്യമായാണ് രണ്ട് വനിതാ അംഗങ്ങളുടെ പേര് മാത്രം ഉൾപ്പെടുത്തിയ ശുപാർശ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കൊളീജിയമാണ് നിയമന ശുപാർശ കേന്ദ്ര സർക്കാരിന് നൽകേണ്ടത്. 44 ജഡ്ജിമാരാണ് ഹൈക്കോടതിയിലുള്ളത്. ഇതിൽ ചിലർ അടുത്ത മാസങ്ങളിൽ വിരമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |