SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

സിൻഡിക്കേറ്റ് അംഗത്തിന്റെ സ്ഥാനക്കയറ്റം അംഗീകരിച്ചു

d

ഗവർണറുടെ നോട്ടീസ് തള്ളിയാണ് നടപടി

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് തള്ളി സിൻഡിക്കേറ്റ് അംഗം ഡോ.എസ്.നസീബിന് അസോ. പ്രൊഫസറായി സ്ഥാനക്കയറ്രം നൽകിയത് ശരിവച്ച് കേരള സർവകലാശാലാ സിൻഡിക്കേറ്റ്. സ്ഥാനക്കയറ്റത്തിന് നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചെങ്കിലും നടപ്പാക്കാതെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണറുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് ചേർന്നത്.

ഇന്നലത്തെ യോഗത്തിൽ വി.സിക്കെതിരേ വാഗ്വാദവും ബഹളവുമുണ്ടായി. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാതിരുന്ന വി.സിക്കെതിരേ സി.പി.എം അംഗങ്ങൾ രംഗത്തെത്തി. തനിക്കെതിരേ പ്രമേയം പാസാക്കാനുള്ള നീക്കം വി.സി തടഞ്ഞു. മുൻ തീരുമാനം പുന:പരിശോധിക്കേണ്ടതില്ലെന്നും ഗവർണറുടെ നോട്ടീസ് തള്ളിക്കളയാനും യോഗം തീരുമാനിച്ചു. വി.സി, കോൺഗ്രസ്- ബി.ജെ.പി അംഗങ്ങൾ വിയോജിച്ചു. സിൻഡിക്കേറ്ര് തീരുമാനം തടയാനോ ഗവർണർക്ക് അയയ്ക്കാനോ വി.സിക്ക് അധികാരമില്ലെന്ന് സി.പി.എം അംഗങ്ങൾ വാദിച്ചു.

നസീബ് മുൻപ് സംസ്കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത് സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നത് യു.ജി.സി ചട്ടങ്ങൾക്കെതിരാണെന്നും മുൻകാല പ്രാബല്യത്തോടെ നിരവധി സ്ഥാനക്കയറ്റങ്ങൾ പുന:പരിശോധിക്കേണ്ടി വരുമെന്നും ബിജെപി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും യുജിസിയുടെയും വിശദീകരണം തേടണമെന്ന് കോൺഗ്രസ് അംഗം വൈ.അഹമ്മദ് ഫസിൽ ആവശ്യപ്പെട്ടു. എന്നാൽ ഭൂരിപക്ഷം സിൻഡിക്കേറ്റംഗങ്ങളും സ്ഥാനക്കയറ്റത്തെ അനുകൂലിച്ചു. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്തതിനെതിരേ നസീബ് നേനത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചാൻസലർ തീരുമാനിക്കാനായിരുന്നു ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA