SignIn
Kerala Kaumudi Online
Thursday, 25 June 2026 4.18 AM IST

സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകി,​ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

READ ENGLISH VERSION
d

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂർ പള്ളിപ്പൊയിൽ പൂവനത്ത് ഷാദിയ,​ ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദമാണ് മരിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു,​ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA