SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.22 AM IST

കെ.സി.ഇ.യു സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

1

കോഴിക്കോട്: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഉജ്ജ്വല തുടക്കം. മൂന്നുദിവസത്തെ സമ്മേളനം വി വിനോദ്‌ നഗറിൽ (ആസ്‌പിൻ കോർട്‌യാഡ്‌) സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സഹകരണ മേഖലക്കെതിരെ ഇരട്ട ആക്രമണമാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ്‌ പി.എം വഹീദ അദ്ധ്യക്ഷയായി. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി പി.പി പ്രേമ, ജില്ലാ ജനറൽസെക്രട്ടറി പി.കെ മുകുന്ദൻ, പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ എം മെഹബൂബ് സ്വാഗതവും ജനറൽ കൺവീനർ എം.കെ ശശി നന്ദിയും പറഞ്ഞു. വൈകിട്ട് നഗരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനവുമുണ്ടായി. കടപ്പുറത്ത്‌ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം എം.വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്‌ണൻ, അഖിലേന്ത്യാ സെക്രട്ടറി കെ.എൻ ഗോപിനാഥ്‌, കെ.സി.ഇ.യു ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രൻ, ട്രഷറർ പി.എസ്‌ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി.എം വഹീദ അദ്ധ്യക്ഷയായി. എം.കെ ശശി സ്വാഗതവും ഇ സുനിലകുമാർ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് സഹകരണ സമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. നാളെ യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA