SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.22 AM IST

ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത് ഗുരുദേവൻ : മന്ത്രി പി.സി. വിഷ്‌ണുനാഥ്

1

തിരുവനന്തപുരം: ഗുരുദേവന്റെ ദർശനവും, സാമൂഹിക നവോത്ഥാന പോരാട്ടങ്ങളുമാണ് ഇന്ന് കാണുന്ന കേരളത്തെ

സൃഷ്ടിച്ചതെന്ന് മന്ത്രി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനാചരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുന്ന വ്യത്യസ്തമായ സാമൂഹികാന്തരീക്ഷം കേരളത്തിനുണ്ടായത് ഗുരുദേവന്റെ പ്രവർത്തന ഫലമായാണ്. അദ്ദേഹത്തിന്റെ ദർശത്തെ വർത്തമാനകാല ലോക പ്രതിസന്ധിയുടെ വിവിധ പ്രശ്നങ്ങൾക്കുള്ള ഉത്തരമായി സ്വീകരിക്കേണ്ടതുണ്ട്.'ഒരു പീഡ എറുമ്പിനും വരുത്തരുത്" എന്ന് ഗുരുദേവൻ പറയുമ്പോൾ, അതിനെ വർത്തമാനകാല സാഹചര്യങ്ങളോട് ചേർത്താണ് വായിക്കേണ്ടത്. കേവലം അഹിംസയെന്ന അർത്ഥത്തിൽ മാത്രമല്ല, പ്രകൃതിയോട് കാണിക്കേണ്ട സമീപനത്തെക്കുറിച്ചു കൂടിയാണത്. മഹാത്മജി അടക്കം ലോകത്തെ നിരവധി മഹത്തുക്കൾ മുന്നോട്ടുള്ള വഴിയായി സ്വീകരിച്ചത് ഗുരുദേവന്റെ ദർശനമാണ്. ഗുരുദേവനെ കാണാനെത്തിയ മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യരോട് ഭക്ഷണവേളയിൽ 'പപ്പടം നന്നായി പൊടിഞ്ഞിട്ടില്ല അല്ലേ?" എന്ന് ചോദിച്ച ഗുരുദേവൻ ഉദ്ദ്യേശിച്ചത് ജാതി ചിന്ത ഇപ്പോഴും പൊടിയാതെ ബാക്കി നിൽപ്പുണ്ട് എന്നാണ്. മ്യൂസിയത്തിന് സമീപമുള്ള ഗുരുദേവ ശില്പത്തിന് മണ്ഡപം പണിയണമെന്ന നിവേദനം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

വി. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. ആദ്ധ്യാത്മികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സമന്വയമായിരുന്നു ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ ചരിത്രവും ദർശനവു പാഠ്യപദ്ധതിയിൽ

ഉൾപ്പെടുത്തണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ ശ്രീനാരായണ വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, ദിവ്യ എസ്.അയ്യർ,വാർഡ് കൗൺസിലർമാരായ കെ.കെ.ശൈലജ ,അരുൺ വട്ടവിള,അണിയൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, അഡ്വ.പി.മഹാദേവൻ,കെ.പി.സുധാകരൻ എന്നിവരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHNUNADH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA