SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.16 PM IST

ചക്രവാതച്ചുഴി ശക്തമായി സംസ്ഥാനത്ത് മഴ കനക്കും

k

തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തമായതിനാൽ കേരളത്തിൽ മഴ ശക്തമാകും. സഞ്ചാരപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും. മലയോരത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും. മഴയ്‌ക്കൊപ്പം അതിശക്ത കാറ്റിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

കള്ളക്കടൽ പ്രതിഭാസം കാരണം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA