SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

ഹൈക്കോടതിയിലെ കേസ് വിവരങ്ങൾ വാട്‌സാപ്പിലും ലഭ്യമാക്കും

f

കൊച്ചി: കേസ് വിവരങ്ങൾ അഭിഭാഷകരേയും കക്ഷികളേയും വാട്സാപ്പ് മുഖേനയും അറിയിക്കാൻ ഹൈക്കോടതി നടപടി. അടുത്തമാസം ആറു മുതൽ ഘട്ടങ്ങളായാണ് സേവനം നിലവിൽ വരിക. ഹർജികൾ ഫയൽചെയ്തതിലെ അപാകത, കേസുകൾ ലിസ്റ്റ് ചെയ്യുന്ന തീയതിയും സമയവും, നടപടിക്രമങ്ങളുടെ തത്‌സ്ഥിതിയെന്നിവയാകും വാട്‌സാപ്പ് മുഖേന ലഭിക്കുക. ഇത് വിവരകൈമാറ്റം മാത്രമാണെന്നും കോടതി നോട്ടീസുകൾക്കോ സമൻസുകൾക്കോ പകരമാകില്ല. 'The High Court of Kerala' എന്ന വെരിഫൈഡ് ഐ.ഡിയിലൂടെ മാത്രമാകും സന്ദേശങ്ങളെത്തുക. അറിയിപ്പുകൾ ഹൈക്കോടതി വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തണമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. ഹൈക്കോടതി കേസ് മാനേജ്മെന്റ് സംവിധാനത്തിൽ രജിസ്റ്റർചെയ്ത ഫോൺനമ്പറിൽ വാട്‌സാപ്പ് സൗകര്യമില്ലെങ്കിൽ ഒരു നമ്പർകൂടി ചേർക്കാൻ കക്ഷികൾക്ക് അനുവാദമുണ്ട്. ഹൈക്കോടതി അഡ്വക്കേറ്റ് പോർട്ടൽവഴി നമ്പറുകൾ അപ്ഡേറ്റ് ചെയ്യാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA