SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 AM IST

വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ: സുരേഷ്‌ ഗോപി

f

മൂന്നാർ: കേരളത്തിൽ വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. വട്ടവട കോവിലൂരിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിൽ വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു പരാമർശം.

നിരന്തരമായി തന്നെ വിമർശിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി. അങ്ങനെയുള്ളവരിൽ നിന്ന് ഈ ആവശ്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കേണ്ട. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോഴുള്ളത്. അവരൊക്കെ തെറിച്ച് മാറട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പി.എം.എ.വൈ പദ്ധതി വേണ്ടെന്നുവച്ച്‌ ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ല. ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിറുത്തി ചോദ്യം ചെയ്യണം. വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകും.

വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിക്കുന്നവരുടെ മുന്നിൽ താൻ മാതൃകയായിരിക്കുമെന്നും പറഞ്ഞു. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സുരേഷ് ഗോപിയും സംഘവും സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA