SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 AM IST

രാഹുലിനെ പിന്തുണച്ച് വീക്ഷണം; അതൃപ്തിയിൽ കോൺ. നേതൃത്വം

f

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായി ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ' പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യെന്ന തലക്കെട്ടോടെയായിരുന്നു എഡിറ്റോറിയൽ. സംഭവം വിവാദമായതോടെ, പാർട്ടി നിലപാടിനെതിരായ നീക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അസംതൃപ്തി പ്രകടിപ്പിച്ചു. ജാഗ്രതക്കുറവ് ഉണ്ടായെന്നും പരിശോധിക്കുമെന്നും വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുലെന്നും വ്യാജ ലൈംഗിക ആരോപണമാണെന്നും വീക്ഷണമെഴുതി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എമ്മിൽ പടർന്നു പിടിക്കുന്ന അതിസാരവും ഛർദിയുമാണ് വ്യാജ ആരോപണങ്ങൾ. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1996ലെ സൂര്യനെല്ലി കേസും 2006ലെയും 2011ലെയും ഐസ്‌ക്രീം പാർലർ കേസും ഉദാഹരണമാണെന്നും സമർദ്ധിച്ചു.

പാർട്ടി നിലപാട് കൂട്ടായ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മുഖപ്രസംഗം തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA