SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

വാഹനപ്രചാരണം: മോട്ടോർവാഹന നിയമം പാലിക്കണം

s

തിരുവനന്തപുരം: പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമാനുസൃതമായ രേഖകളുള്ളവയും മോട്ടോർവാഹനചട്ടങ്ങൾ പാലിക്കുന്നവയും ആയിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥിക്ക് ഇരുചക്രവാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരും. പ്രചാരണവാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതിവാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്സ് അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് പെർമിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകേണ്ടത്. വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA