SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

സി.പി.എം നേതാവിനെ 'മാക്രി' എന്നു വിളിച്ച് സുരേഷ് ഗോപി ഞോണ്ടാൻ വന്നാൽ മാന്തി പൊളിക്കുമെന്നും പരാമർശം

READ ENGLISH VERSION
vf

തൃശൂർ: സി.പി.എം നേതാവിനെ 'മാക്രി' എന്നു വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സി.പി.എം കോഴിക്കോട് ജില്ലാക്കമ്മിറ്രിയംഗമായ വടകരയിലെ പി.കെ. ദിവാകരനെതിരെയായിരുന്നു പരാമർശം. തൃശൂർ എം.പി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കായിരുന്നു മറുപടി.

''വടകരയിൽ ഒരു മാക്രിയുണ്ട്. അദ്ദേഹത്തിന്റെ രോദനമാണ്. തൃശൂർ എം.പിയെക്കുറിച്ച് എന്തോ പറയുന്നു. മാക്രിയുടെ മൂക്കിന് താഴെ വടകരയിൽ 95.34 കോടിയുടെ വികസന പദ്ധതിയാണ് കൊടുത്തത്. ഇതിൽകൂടുതൽ എന്താണ് അറിയേണ്ടത്. അതുകൊണ്ട് തൃശൂർ എം.പിക്കിട്ട് ഞോണ്ടാൻ വരരുത്, ഞാൻ മാന്തിപ്പൊളിച്ചുകളയും.'' തൃശൂർ കോർപ്പറേഷൻ നെട്ടിശേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ സുരേഷ് ഗോപി പറഞ്ഞു.


''സ്വർണവും ഗർഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയം. വികസനം ചർച്ചയാക്കണം. കെ.മുരളീധരൻ എന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് പറഞ്ഞത്. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് അഭിപ്രായം.ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടൂ. എസ്.ഐ.ആർ എന്തു വില കൊടുത്തും നടപ്പിലാക്കിയിരിക്കണം. കള്ളക്കമ്പുകൾ ആരും വോട്ട് ചെയ്യേണ്ട. യഥാർത്ഥ വോട്ട് ചോരി ആര് നടത്തി എന്നുള്ളത് വ്യക്തമാകും."" ബംഗാളിലും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA