SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

മെഡി.കോളേജ്  പ്രിൻസിപ്പൽ സന്നിധാനത്ത്  ഡോക്ടർസ്വാമി

READ ENGLISH VERSION
padma

തിരുവനന്തപുരം: സന്നിധാനത്ത് എത്തുന്നവരുടെ മുന്നിൽ ഡോക്ടർ സ്വാമി. 24 വർഷമായി അതിനു മുടക്കം വരുത്താതെ ഡ്യൂട്ടി ചോദിച്ചു വാങ്ങുകയാണ് നിലവിൽ

ആലപ്പുഴ മെഡിക്കൽ കാേളേജിൽ പ്രിൻസിപ്പലായ ഡോ.ബി.പത്മകുമാർ. ഇക്കുറി ജനുവരി 10 മുതൽ 17 വരെയാണ് സന്നിധാനത്തെ സേവനം.

ആദ്യം ഡ്യൂട്ടിയുടെ ഭാഗമായാണ് പമ്പയിലും സന്നിധാനത്തും അപ്പാച്ചി മേട്ടിലുമൊക്കെ സേവനം അനുഷ്ടിച്ചിരുന്നത്. പിന്നീട് അയ്യപ്പഭക്തിയാൽ ഡ്യൂട്ടി ചോദിച്ചു വാങ്ങുകയായിരുന്നു. ക്രമേണ തീർത്തും വെജിറ്റേറിയനായി.

മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദമാക്കുന്ന കൈപ്പുസ്തകം എല്ലാ മണ്ഡലകാലത്തും പ്രധാന ഇടത്താവളങ്ങളിൽ സൗജന്യമായി വിതരണം ചെയ്യും. മണ്ഡലകാലത്തെ ഭക്ഷണക്രമീകരണം,​ ലഹരി വസ്തുക്കൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത,​ ഭജനയുടെ പ്രസക്തി തുടങ്ങിയ കാര്യങ്ങൾ വിശദമാക്കി 'ശരണവഴിയിലെ സമ്പൂർണ്ണ ആരോഗ്യം'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പലിന്റെ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുമ്പോഴും ,​ ആദ്ധ്യാത്മിക പ്രഭാഷണത്തിനും ഭജനയ്ക്കും സമയം കണ്ടെത്തും. 'ആത്മീയതയിലൂടെ ആരോഗ്യം' എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

ഡ്യൂട്ടി കഴിഞ്ഞാൽ ആലപ്പുഴയിലെ വീട്ടിൽ സംഗീത പരിശീലനം, എഴുത്ത്. ആരോഗ്യ സംബന്ധമായ 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 ഡോക്ടർമാർ ചേർന്ന് തയ്യാറാക്കിയ 'സർവരോഗ വിജ്ഞാന കോശ'ത്തിന്റെ ജനറൽ എഡിറ്ററായിരുന്നു.

പഠിച്ച കോളേജിൽ പ്രിൻസിപ്പൽ

കേരള സർവകലാശാലയിൽ നിന്ന് 1983ൽ ബി.എസ്.സിക്ക് ഒന്നാം റാങ്ക്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ആറാം റാങ്കിൽ മെഡിസിൻ ബിരുദം . ഔറംഗബാദ് ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം റാങ്കിൽ എം.ഡി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അദ്ധ്യാപകൻ . പ്രിൻസിപ്പലായി ആദ്യം നിയമിതനായത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ .

കോളേജ് കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിനും മൃദംഗത്തിനും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പരേതനായ കൈതവന മാധവദാസിന്റെ ശിക്ഷണത്തിൽ മൃദംഗവും ചേർത്തല സുരേഷ് പൈയുടെ ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതവും പരിശീലിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ആദ്യ രോഗി സുഖം പ്രാപിച്ചത് പത്മകുമാറിന്റെ മേൽനോട്ടത്തിലെ പരിചരണത്തിലാണ്.

ഭാര്യ മീര പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടർ. മകൻ കാർത്തിക് ചരിത്ര ഗവേഷണ വിദ്യാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA