SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ജി.എസ്.ടി ഇളവ് ഇന്ധനമാക്കി ഇ-വാഹന വില്‌പന

READ ENGLISH VERSION
v

കൊച്ചി: ഒക്ടോബറിൽ ജി.എസ്.ടി 28ൽ നിന്ന് 14 ശതമാനമാക്കിയതോടെ സംസ്ഥാനത്തെ ഇ-വാഹന വില്പനയിൽ റെക്കാഡ് വർദ്ധന. കഴിഞ്ഞ ഒക്ടോബറിൽ വിറ്റത് 12,104 ഇ-കാറുകൾ. 2024 ഒക്ടോബറിൽ 6,431. 88.21 ശതമാനത്തിന്റെ വർദ്ധന. പെട്രോൾ, ഡീസൽ കാറുകളുടെയും വാണിജ്യ-യൂസ്ഡ് വാഹനങ്ങളുടെയുമടക്കം വില്‌പനയും വർദ്ധിച്ചു.

വൈദ്യുത വാണിജ്യ വാഹനങ്ങളുടെ വില്പനയും റെക്കാഡിട്ടു. കഴിഞ്ഞ ഒക്ടോബറിലെ വില്പന 302. 2024 ഒക്ടോബറിലിത് 101. വർദ്ധന 199.01 ശതമാനം. ഡീസൽ, പെട്രോൾ, സി.എൻ.ജി കാറുകളുടെ വില്പന വർദ്ധന 17.04 ശതമാനം. കഴിഞ്ഞ ഒക്ടോബറിൽ വിറ്റത് 24,126. 2024 ഒക്ടോബറിൽ 20,613.

വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനവില്പനയും വർദ്ധിച്ചെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ അസോസിയേഷന്റെ (ഫാഡ) കണക്കുകൾ പറയുന്നു.

ഇ- വാഹന വില്പന (വർദ്ധന ശതമാനത്തിൽ)
 ഇരുചക്രം..............32.01
 മുച്ചക്രം..................59.37
 വാണിജ്യം..............199.01
 കാറുകൾ...............88.21
 ആകെ....................41.91

മറ്റു വാഹനങ്ങൾ
 ഇരുചക്രം.............32.64
 മുച്ചക്രം.................25.36
 വാണിജ്യം.............21.37
 കാറുകൾ.............17.04
 ട്രാക്‌ടർ.................56.52
 ആകെ...................27.46

'ജി.എസ്.ടി കുറച്ചതിന്റെ നേട്ടം ദീർഘകാലം തുടരും. യൂസ്ഡ് കാർ വില്പനയുൾപ്പെടെ വർദ്ധിച്ചു".

-കെ. ജോൺ പോൾ, മുൻ പ്രസിഡന്റ്, ഫാഡ, കേരള

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST CAR SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA