SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

സമാനതകളില്ലാത്ത പ്രതിസന്ധി : രമേശ് ചെന്നിത്തല

g

ഗുരുവായൂർ : സി.പി.എം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു കാലത്തും ഉണ്ടാകാത്ത നിലയിൽ കേരളത്തിലെ സി.പി.എം വൻ തകർച്ചയെ നേരിടുന്നുവെന്നും പറഞ്ഞു. ഗുരുവായൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷം കൊണ്ട് എടുക്കാത്ത തീരുമാനങ്ങൾ അവസാനത്തെ രണ്ട് കാബിനറ്റിലെടുത്തു. ഇതൊന്നും നടപ്പാക്കാനല്ല, ആളുകളെ കബളിപ്പിക്കാനാണ്. നേതാക്കളെല്ലാം പാർട്ടി വിടുകയാണെന്നും ക്രമസമാധാന നില പൂർണമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ സജ്ജമാണ്. എം.പിമാർ മത്സരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. ജി. സുധാകരന്റെ കാര്യത്തിൽ യു.ഡി.എഫ് ഘടകകക്ഷികളുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA