SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.25 AM IST

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം, അ​മ്മ​യെ​യും​ ​സ​ഹോ​ദ​ര​നെ​യും കൊ​ന്നത് ​വി​വാ​ഹം​ ​മു​ട​ക്കിയതിന്

READ ENGLISH VERSION
accused-saji

നെടുങ്കണ്ടം (ഇടുക്കി): പച്ചടിയിൽ വയോധികയായ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ ഇളയ മകൻ സജി (43) കുറ്റം സമ്മതിച്ചു. തന്റെ വിവാഹം മുടക്കാൻ ശ്രമിച്ചതും വീട്ടിലെ വിവേചനവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സജി പൊലീസിന് മൊഴി നൽകി.

പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70),മകൻ റെജി (48) എന്നിവരെ കൊന്ന ശേഷം രണ്ട് ദിവസം മൃതദേഹങ്ങൾ നെറ്റിൽ പൊതിഞ്ഞ് കുളിമുറിയിലെ ചായ്പ്പിൽ സൂക്ഷിച്ചു. പിന്നീട് പഴയ ചാണകക്കുഴിയിൽ മണ്ണുമാറ്റി കുഴിച്ചിടുകയായിരുന്നു. അയൽവാസികൾക്ക് സംശയം തോന്നാതിരിക്കാൻ ഏലച്ചെടിയുടെ ചുവട് കിളയ്ക്കുന്ന രീതിയിലാണ് കുഴിയെടുത്തത്. മൃതദേഹം വേഗത്തിൽ അഴുകാനും ദുർഗന്ധം വരാതിരിക്കാനും കുമ്മായം വിതറി.

'ചേട്ടൻ വിവാഹം കഴിച്ച ശേഷം മതി അനിയൻ ' എന്ന അമ്മയുടെ വാശിയും സജിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള റെജിയുടെ സംസാരവുമാണ് പ്രകോപനത്തിന് കാരണമായത്. വീട്ടിൽ ഭക്ഷണം നൽകുന്നതിൽ പോലും വിവേചനം നേരിട്ടിരുന്നതായും സജി പറഞ്ഞു. അമ്മയെ കഴുത്ത് ഞെരിച്ചും സഹോദരനെ തല്ലിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ശേഷം ഇയാൾ നാട്ടിൽ വിവാഹ ക്ഷണം നടത്തി. 23ന് വിവാഹമാണെന്ന് പറഞ്ഞാണ് ആദ്യം ക്ഷണിച്ചത്. എന്നാൽ അത് മുടങ്ങിയെന്നും 30ന് വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി. അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് സഹോദരി സിനി പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം സജിയിലേക്ക് നീങ്ങിയത്. പൊലീസിനെ കണ്ട് വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ട സജി,ഇന്നലെ ഉച്ചയോടെ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.
തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ പൂർണ്ണമായും ജീർണ്ണിച്ച നിലയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം ചോദ്യം ചെയ്തു വരുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ പൂർണചിത്രം തെളിയുമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു പറഞ്ഞു. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

പി​താ​വി​നെ​യും കൊ​ന്ന​തോ

സ​ജി​യു​ടെ​ ​പി​താ​വ് ​മാ​ത്യു​വി​ന്റെ​ ​എ​ട്ട് ​വ​ർ​ഷം​ ​മു​മ്പ് ​ന​ട​ന്ന​ ​തി​രോ​ധാ​ന​ത്തി​ലും​ ​പു​ന​ര​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​പൊ​ലീ​സ്.​ 2018​ ​മേ​യ് ​ഒ​മ്പ​തി​നാ​ണ് ​സു​വി​ശേ​ഷ​ക​നാ​യ​ ​മാ​ത്യു​വി​നെ​ ​കാ​ണാ​താ​കു​ന്ന​ത്.​ ​അ​ന്ന് ​മൂ​ത്ത​ ​മ​ക​ൻ​ ​റെ​ജി​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നി​ല്ല.​ ​പി​താ​വ് ​ത​ന്റെ​യൊ​പ്പ​മു​ള്ള​താ​യി​ ​ക​രു​തി​ ​ഏ​താ​നും​ ​ദി​വ​സം​ ​ആ​രും​ ​അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും​ ​പി​ന്നീ​ട് ​കൂ​ടെ​യി​ല്ലെ​ന്ന​റി​ഞ്ഞ​ ​ശേ​ഷ​മാ​ണ് ​സ​ഹോ​ദ​ര​ൻ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​തെ​ന്നും​ ​മേ​രി​യു​ടെ​ ​മ​ക​ൾ​ ​സി​നി​ ​പ​റ​യു​ന്നു.
സു​വി​ശേ​ഷ​ ​വേ​ല​യ്ക്കാ​യി​ ​മാ​റി​ ​നി​ൽ​ക്കാ​റു​ണ്ടാ​യി​രു​ന്നു​ ​മാ​ത്യു.​ ​അ​തി​നാ​ൽ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​കാ​ണാ​ത്ത​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടാ​യി​ല്ല.​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​ത്യു​വി​ന്റെ​ ​തി​രോ​ധാ​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കാ​നാ​ണ് ​പൊ​ലീ​സ് ​നീ​ക്കം.
മാ​ത്യു​വി​നെ​ ​കാ​ണാ​താ​യ​ ​ശേ​ഷം​ ​ഭാ​ര്യ​ ​മേ​രി​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ന്നി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന​ര​ ​വ​ർ​ഷ​മാ​യി​ ​മേ​രി​ ​പ​ക്ഷാ​ഘാ​തം​ ​പി​ടി​പെ​ട്ട് ​കി​ട​പ്പി​ലാ​യി​രു​ന്നു.​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ളെ​ ​വി​വാ​ഹം​ ​ചെ​യ്ത​യ​ച്ചു.​ ​മ​റ്റൊ​രു​ ​പെ​ൺ​കു​ട്ടി​ ​ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ​തി​നാ​ൽ​ ​ഇ​വ​രോ​ടൊ​പ്പ​മ​ല്ല​ ​താ​മ​സം.​ ​ആ​ൺ​മ​ക്ക​ളാ​യ​ ​റെ​ജി​യും​ ​സ​ജി​യും​ ​അ​വി​വാ​ഹി​ത​രാ​യി​രു​ന്നു.​ ​റെ​ജി​ ​മൈ​ക്ക് ​ഓ​പ്പ​റേ​റ്റ​റും​ ​സ​ജി​ ​മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA