
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളേജിൽ അടുത്ത അദ്ധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഇക്കാര്യം ആരോഗ്യമന്ത്രി ജെ.പി. നദ്ദ തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.
10വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനകം 1,100 കുട്ടികൾക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. രാജ്യത്ത് ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാനും ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായവും ഉറപ്പു നൽകി. ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന ആവശ്യവും തത്വത്തിൽ അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും നിലവാരം ഉയർത്തൽ, പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്‌സിൻ എന്നിവയിലും കേന്ദ്രസഹായം ഉറപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |