SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.22 AM IST

മെഡി.കോളേജിനും ആശുപത്രികൾക്കും കെ.ഫോൺ നെറ്റ് വർക്ക്

aa

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും കെഫോൺ നെറ്റ് വർക്ക് ലഭ്യമാക്കിയതായി കെഫോൺ മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പടുത്താൻ അതിവേഗ ഇന്റർനെറ്റ് സേവനമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, ആർ.സി.സി, ഗവ. ഡെന്റൽ കോളജ്, നിഷ് , കിംസ്‌ ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലേക്കും കണക്ടിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA