SignIn
Kerala Kaumudi Online
Saturday, 27 June 2026 9.53 AM IST

രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള ഗുസ്തിയല്ല: മുഹമ്മദ് റിയാസ്

g

കോഴിക്കോട് : രാഷ്ട്രീയം വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്നും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുമെന്നും അതിന് റിയാസ് തയ്യാറുണ്ടോ എന്നുമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞതവണ നേടിയതിനെക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കും. 2021ലെ എക്സിറ്റ് പോളിൽ പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നയാളായിരുന്നു താൻ. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ റെക്കാഡ് വോട്ടാണ് ലഭിച്ചത്. പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യനെന്ന നിലയിൽ വേദന തോന്നുക സ്വാഭാവികം. ബേപ്പൂരിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രവർത്തനത്തെയും അറിയാം. യു.ഡി.എഫിൽ നിസ്വാർത്ഥമായി പ്രവർത്തിച്ചവർ പോലും അൻവറിന്റെ പ്രസ്താവനകൾ സ്വീകരിക്കില്ല. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA