SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

മലബാർ ഗോൾഡ് ലെെറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് എക്സ്ക്ളീസീവ് സോൺ തുറന്നു

d

തിരുവനന്തപുരം:മലബാർ ഗോൾഡ് ഡയമണ്ട്സ് തിരുവനന്തപുരം ഷോറൂമിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി എക്സ്‌ക്ലൂസീവ് സോൺ ആരംഭിച്ചു.ഉദ്ഘാടനം പ്രശസ്ത നടിയും നർത്തകിയുമായ ജസ്ന്യ ജയദീഷ് നിർവ്വഹിച്ചു.നടിമാരായ കൃഷ്ണപ്രിയ.കെ.നായർ, ജാൻവി നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു.ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന താൽപര്യം കണക്കിലെടുത്താണ് പ്രത്യേക ഷോറൂം തുടങ്ങിയത്.നിത്യേന ധരിക്കാവുന്ന ആഭരണങ്ങൾ,ജോലി സ്ഥലത്തും പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കാവുന്ന ആഭരണങ്ങൾ,ഉപഹാരങ്ങൾ നൽകുന്നതിനായുള്ള ആഭരണങ്ങൾ തുടങ്ങി ട്രെൻഡിംഗ് ഡിസൈൻ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിമനോഹര ശേഖരം ഒരുക്കിയിട്ടുണ്ട്.ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഉപഭോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA