
തിരുവനന്തപുരം: കൊവിഡ് കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. എല്ലാവരും കൊവിഡിനെ പേടിച്ച് വീട്ടിലിരുന്നപ്പോൾ സലിംകുമാർ കൊവിഡിനെ നോക്കി പറഞ്ഞു... ''നീ കാരണം ജനത്തിന് ഇപ്പോൾ മതം വേണ്ട, കൂട്ട പ്രാർത്ഥന വേണ്ട, ആഡംബരം വേണ്ട, എല്ലാവരും മതേതര സോഷ്യലിസ്റ്റുകളായി. ഇനിയെങ്കിലും ആളെ കൊല്ലാതെ അങ്ങുപോയ്ക്കൂടെ. നീ പോയിക്കഴിയുമ്പോൾ സകല വർഗീയതയും വിളവെടുപ്പുകളും തലപൊക്കുമെന്നറിഞ്ഞിട്ട് തന്നെയാണ് പറയുന്നത്"".
കൊവിഡ് കാലമായതിനാൽ പച്ചക്കറി കൃഷി ചെയ്യണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് ലൈവായി കണ്ടുകൊണ്ടിരുന്ന സലിംകുമാർ, ഭാര്യ സുനിതയെ നോക്കി കണ്ണിറുക്കി, ചിരിച്ചു. 'നമ്മളിതെത്ര ചെയ്തിരിക്കുന്നു". അടുത്തദിവസം മുഖ്യമന്ത്രി പറയുന്നു. 'ഭാര്യമാരെ ഭർത്താക്കന്മാർ പാചകത്തിൽ സഹായിക്കണം". അപ്പോഴും സലിംകുമാറിന്റെ മുഖത്ത് ചിരിവന്നു.
''കുറച്ചുകാലം പൊക്കാളി കൃഷി ചെയ്തു. പൊക്കാളി നെൽക്കൃഷി പ്രചരിപ്പിക്കാൻ ഇറങ്ങുകയും ചെയ്തു. എന്റെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി വാങ്ങാറില്ല. വാങ്ങുന്നത് സവാളയും ചെറിയ ഉള്ളിയുമാണ്. വഴുതനങ്ങ, വെണ്ടയ്ക്ക, ചീര, ചേമ്പ്, ചേന, അമര, കത്തിരിക്ക എന്നിവയെല്ലാം ഇവിടെയുണ്ട്. മുമ്പൊക്കെ പച്ചക്കറി അടുത്ത വീടുകളിലേക്ക് വേണമോയെന്നു ചോദിക്കുമ്പോൾ വേണ്ട എന്നുപറയും. ഇപ്പോൾ അവർ ചോദിച്ച് വാങ്ങിക്കൊണ്ടുപോകുന്നു."" ചിരിയുടെ അകമ്പടിയോടെ സലിംകുമാർ പറഞ്ഞു.
വാചകമല്ല പാചകവും
വീട്ടിൽ മാത്രമല്ല, ലൊക്കേഷനുകളിൽ പോകുമ്പോഴും സലിംകുമാർ പാചകം ചെയ്യുമായിരുന്നു. ബിരിയാണി, കുഴിമന്തി, ചില്ലിചിക്കൻ, മീൻകറി തുടങ്ങിയവ പാകം ചെയ്യാനറിയാം. 2015 ഓടെ മദ്യപാനം നിറുത്തി. അതിനുശേഷം ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. സുനിതയിൽ നിന്നു പാചകത്തിന്റെയും പിന്നെ വാചകത്തിന്റെയും കൺട്രോൾ ഏറ്റെടുക്കും.
പിള്ളേരുടെ ഒരു യോഗമേ....
പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്ന വീഡിയോ കണ്ടപ്പോൾ സലിംകുമാർ അതുപോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടു. ''കാലിൽ ഒരു കുരുവന്നു. വലുതായി പഴുത്തു. അതുകീറി. ഇപ്പോൾ വച്ചുകെട്ടിയിരിക്കുകയാണ്. യോഗ ചെയ്യാൻ പറ്റില്ല""- അന്ന് സലിംകുമാർ പറഞ്ഞു. രണ്ടു മക്കളെയും രാത്രി പത്തുമണിയാകുമ്പോൾ വിളിച്ച് അടുത്തിരുത്തും. അന്ന് ചന്തു എം.എ അവസാനവർഷവും ആരോമൽ ബി.കോം അവസാന വർഷവും പഠിക്കുകയായിരുന്നു. പിള്ളേരോട് കാല് തിരുമ്മാൻ പറയും. അവരുടെ യോഗമേ... സലിംകുമാർ വീണ്ടും ചിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |