
കൊച്ചി: ''കേരളത്തിന് ചിരിക്കുന്നൊരു മുഖ്യമന്ത്രിയെ സമ്മാനിക്കാനായത് പറവൂരുകാരുടെ ഭാഗ്യമാണ്. ആ പാൽപുഞ്ചിരി മായാതെ സൂക്ഷിച്ച് മുന്നോട്ടുപോകാൻ എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് ഉപസംഹരിക്കുന്നു... നന്ദി."" മേയ് 24ന് മുഖ്യമന്ത്രി വി.ഡി.സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ ആശംസയർപ്പിച്ച് സംസാരിച്ച നടൻ സലിംകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ് അവസാനിച്ചത്. അതായിരുന്നു അത് സലിം കുമാർ എന്ന നടന്റെയും കോൺഗ്രസുകാരന്റെയും അവസാനത്തെ പൊതുയോഗം.
ശാരീരികമായ അവശതയുണ്ടായിരുന്നിട്ടും അന്ന് മകൻ ചന്ദുവിന്റെ കൈപിടിച്ച് വേദിയിൽ എത്തിയ സലിംകുമാർ ഏറെ സന്തോഷവാനായിരുന്നു. കാരണം വി.ഡി.സതീശൻ മുഖ്യമന്ത്രി ആയിക്കാണാൻ ഏറെ ആഗ്രഹിക്കുക മാത്രമല്ല, അതിനായി ശാരീരിക അവശതകൾ അവഗണിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രചാരണത്തിൽ പങ്കാളിയാവുകയും ചെയ്തിരുന്നു സലിംകുമാർ. കോൺഗ്രസിന് നൂറിലേറെ സീറ്റു കിട്ടുമെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രി ആകുമെന്നും സലിംകുമാർ പലവേദികളിലും ഉറപ്പ് പറഞ്ഞിരുന്നു. വനവാസക്കാരന്റെ പട്ടാഭിഷേകം എന്നാണ് സതീശന്റെ നിയോഗത്തെ സലിംകുമാർ വിശേഷിപ്പിച്ചത്. വനവാസത്തിന് പോകാൻ നിന്നവനെ നിർബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ജനതയുടെ സായൂജ്യമാണ് വി.ഡി. സതീശൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |