
കൊച്ചി: സിനിമാസെറ്റുകളിൽ ഒരുമിച്ചിരുന്നു ചിരിച്ചെപ്പ് തുറന്നവർ ഇന്നലെ നിശബ്ദരായിരുന്നു. സലിംകുമാറിനൊപ്പം അഭിനയിച്ചവരും അഭിനയിപ്പിച്ചവരുമടക്കം ഒട്ടേറെ നടീനടന്മാരും സാങ്കേതിക പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. ഈറനണിഞ്ഞ കണ്ണുകളോടെ, നെടുവീർപ്പോടെ അവർ കൂട്ടുകാരന്റെ ചാരത്തുനിന്നു.
ഇന്നലെ രാവിലെ 8.30ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിന്ന് ബന്ധുക്കളും പറവൂർ തഹസിൽദാരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാവിലെ 9മുതൽ പറവൂർ കേസരി സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനം ആരംഭിച്ചു. ഉച്ചയ്ക്ക് 1.45വരെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങൾ ഒരു നോക്ക് കാണാനെത്തി.
അടുത്തസുഹൃത്തുക്കളായ ദിലീപ്, നാദിർഷ, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങിയവർ രാവിലെ മുതൽ പൊതുദർശനവേളയിലും സംസ്കാര ചടങ്ങ് കഴിയുംവരെയും ഭൗതികദേഹത്തിനരികിൽ തന്നെയുണ്ടായിരുന്നു.
താരങ്ങളും അണിയറ പ്രവർത്തകരുമായ ജയറാം, വിനയൻ, നവ്യനായർ, ഷാജി കൈലാസ്, ജയരാജ്, സലിം അഹമ്മദ്, കമൽ, ജോഷി മാത്യു, ഇടവേള ബാബു, മണിയൻപിള്ള രാജു, ജോയ് മാത്യു, ജയൻ ചേർത്തല, കോട്ടയം നസീർ, മാലാപാർവതി, രഞ്ജി പണിക്കർ, മേജർ രവി, എസ്.എൻ.സ്വാമി, സിദ്ദിഖ്, ഹരിശ്രി അശോകൻ, പ്രേം പ്രകാശ്, ലാൽ ജോസ്, ബാബുരാജ്, മണികണ്ഠൻ പട്ടാമ്പി, നന്ദുപൊതുവാൾ, പ്രിയ വാര്യർ, കെ.എസ്. പ്രസാദ്, കുക്കു പരമേശ്വരൻ, ശ്രീമൂലനഗരം മോഹൻ, മജീദ്, കുഞ്ചൻ, ആന്റണി പെരുമ്പാവൂർ, വിനീത്, സുരേഷ് കൃഷ്ണ, മുക്ത, ആൽവിൻ ആന്റണി, സോഹൻ സിനുലാൽ, സാജൻ പള്ളുരുത്തി, അബു സലീം, ബെന്നി പി.നായരമ്പലം, അന്നബെൻ, അബ്ദുൾ മുത്തലിബ്, ജയസൂര്യ, നാരായണൻകുട്ടി, സുധീർ പറവൂർ, വിജയകുമാർ, ഗായത്രി സുരേഷ്, അഞ്ജലി നായർ, പ്രിയ വാര്യർ, പ്രിയങ്ക, സിപ്പി പള്ളിപ്പുറം, മണികണ്ഠൻ ആചാരി, ബാലൻ, അഭിരാം, സാജു കൊടിയൻ, ആലപ്പി അഷറഫ്, സംഗീത് പ്രതാപ്, കലാഭവൻ ജോർജ്, കലാഭവൻ മാർട്ടിൻ, ബാദുഷ, സുധീപ് കുമാർ, ദേവാനന്ദ്, മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, ഐ.എം. വിജയൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |