
തിരുവനന്തപുരം: പമ്പയിൽ നിന്നു ശബരിമലയിലേക്ക് സാധനങ്ങൾ എത്തിക്കാൻ രണ്ട് ട്രാക്ടർ കൂടി വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. നിലവിൽ രണ്ട് ട്രാക്ടർ ബോർഡിനുണ്ട്. ഈ വർഷം മുതൽ കരാറുകാർ സാധനങ്ങൾ പമ്പയിൽ എത്തിക്കണം. ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ സന്നിധാനത്തേക്ക് കൊണ്ടുപോകൂ. പമ്പയിൽ ദേവസ്വം ബോർഡിന്റെ ഗോഡൗണും പ്രവർത്തനം തുടങ്ങി. ജൂനിയർ സൂപ്രണ്ടിനെ സ്‌റ്റോർ മാനേജരായി നിയമിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |