
തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ നിന്ന് കാർഷികമേഖലയെ ഒഴിവാക്കണമെന്ന് മന്ത്രി ടി.സിദ്ദിഖ്. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം,കൃഷിമന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചില്ലറ വില്പന പമ്പുകളിൽ നിന്നും വൻതോതിൽ ഇന്ധനം വാങ്ങി നിയമവിരുദ്ധമായി മറിച്ചുവിൽക്കുന്നത് തടയാനാണ് കേന്ദ്രത്തിന്റെ നടപടിയെങ്കിലും പ്രത്യക്ഷത്തിൽ അത് ബാധിക്കുന്നത് സാധാരണക്കാരായ ചെറുകിട കർഷകരെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധനം വാഹനത്തിന്റെ ടാങ്കിലോ പി.ഇ.എസ്.ഒ അംഗീകൃത കണ്ടെയ്നറുകളിലോ നൽകണമെന്ന ഉത്തരവിലെ നിർദ്ദേശം ദുരിതത്തിലാക്കുന്നത് കർഷകരെയാണ്. കൃഷിയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പമ്പുകളിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് പ്രായോഗികമല്ല. മൊത്തവ്യാപാര വിതരണ കേന്ദ്രങ്ങളിൽ നിന്ന് മാത്രമെ ഇന്ധനം വാങ്ങാവൂ എന്ന നിർദ്ദേശവും പ്രായോഗികമല്ല. ചില്ലറ വില്പന ഇന്ധന പമ്പുകളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് മൊത്തവ്യാപാര കേന്ദ്രങ്ങളിൽ. ഈ നിരക്ക് കർഷകർക്ക് താങ്ങാവുന്നതിലപ്പുറമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |