SignIn
Kerala Kaumudi Online
Sunday, 26 July 2026 1.08 AM IST

അരിവില നിയന്ത്രിക്കണം: ചേംബർ ഒഫ് കോമേഴ്സ്

aa

തിരുവനന്തപുരം: അരിയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ അളവിൽ അരി ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ,ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ,സംസ്ഥാന സർക്കാർ എന്നിവർ അടിയന്തര നടപടിയെടുക്കണമെന്ന് ട്രിവാൻഡ്രം ചേംബർ ഒഫ് കെോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. എഫ്.സി.ഐ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ,ദക്ഷിണമേഖലാ സോണൽ മാനേജർ,ഭക്ഷ്യ മന്ത്രി എന്നിവർക്ക് ചേംബർ നിവേദനം സമർപ്പിച്ചു. അരി മലയാളികളുടെ പ്രധാന ഭക്ഷ്യധാന്യമാണെന്നും നിലവിൽ വിപണിയിൽ സർക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ സാധാരണക്കാരന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നും ചേംബർ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA