SignIn
Kerala Kaumudi Online
Sunday, 26 July 2026 4.22 AM IST

പിന്നാക്ക സംവരണത്തിന് പിന്നിൽ എസ്.എൻ.ഡി.പി യോഗം: തുഷാർ

photo

വാഗമൺ: പിന്നാക്ക സംവരണം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പേ 1934ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സി. കേശവൻ നയിച്ച നിവർത്തന പ്രക്ഷോഭത്തിന്റെ ഫലമായിരുന്നെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ (എസ്.എൻ.പി.സി) നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജഭരണ കാലത്താണ് ഈഴവർക്ക് 14 ശതമാനം സംവരണം നേ‌ടിയെടുത്തത്.

പതിറ്റാണ്ടുകൾ കഴിഞ്ഞാണ് മറ്റു സംസ്ഥാനങ്ങളിൽ പിന്നാക്കക്കാർക്ക് വി.പി.സിംഗ് സർക്കാർ സംവരണം ഏർപ്പെടുത്തിയതെന്നും തുഷാർ പറഞ്ഞു.കൗൺസിൽ കേന്ദ്ര സമിതി പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺ​സി​ലർ പി​.കെ.പ്രസന്നൻ 'മനീഷ വി​സ്ഡം" ലോഗോ പ്രകാശനം ചെയ്തു. യോഗം കൗൺ​സിലർമാരായ ഇ.എസ്. ഷീബ, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വി​ശ്വനാഥൻ, പി​.ടി​. മന്മഥൻ തുടങ്ങി​യവർ ചർച്ചകൾക്ക് നേതൃത്വം നൽകി.​ കൗൺസിൽ വൈസ് പ്രസിഡന്റുമാരായ ഡോ.കെ. സോമൻ (മനീഷാ വിസ്ഡം കോ ഓർഡിനേറ്റർ), ഡോ. ഷിബു പണ്ടാല, അഡ്വ. പി.എസ്. വിജയകുമാർ, പൊന്നുരുന്നി ഉമേശ്വരൻ, വി. ആർ. വിജയകുമാർ, ടി.കെ. വേണുഗോപാൽ, ജോയിന്റ് സെക്രട്ടറിമാരായ ഷാജിമോൻ, ഐഷ രാധാകൃഷ്ണൻ, എം.കെ സോമൻ, ട്രഷറർ ഡോ.ആർ. ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.


മനീഷ വിസ്ഡം

ടെസ്റ്റ്

എസ്.എൻ.പി​.സി. നടത്തി​ വരുന്ന സ്കോളർഷി​പ്പ് പരീക്ഷയായ മനീഷ വി​സ്ഡം, വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷയായ ശ്രീനാരായണ ടാലന്റ് ടെസ്റ്റ് എക്സാമി​നേഷൻ എന്നിവ ഡിസംബറി​ന് മുമ്പ് നടത്താൻ നേതൃയോഗം തീരുമാനി​ച്ചും. യോഗത്തി​ന്റെ എല്ലാ യൂണി​യനുകളി​ലും കൗൺ​സി​ലി​ന്റെ സമി​തി​കൾ രൂപീകരി​ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA