SignIn
Kerala Kaumudi Online
Sunday, 26 July 2026 1.57 AM IST

അബുദാബി ശക്തി അവാർഡ് നിലമ്പൂർ  അയിഷയ്ക്ക്

aa

തിരുവനന്തപുരം: അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ ഈ വർഷത്തെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി ടി.കെ.രാമകൃഷ്ണന്റെ സ്മരണാർത്ഥമുള്ള പുരസ്കാരം ആദ്യകാല മലയാള നടി നിലമ്പൂർ അയിഷയ്ക്ക് സമ്മാനിക്കും.25,000 രൂപയാണ് സമ്മാനത്തുക.ആഗസ്റ്റ് 22ന് തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കുമെന്ന് അബുദാബി ശക്തി അവാർഡ് കമ്മിറ്റി ചെയർമാൻ പി.കരുണാകരൻ, കവി പ്രഭാവർമ്മ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മറ്റ് അവാർഡുകൾ:

നോവൽ - ലതാ ലക്ഷ്മി (കനൽഘട്ട് ),ഹരിത സാവിത്രി (കുർബാൻ). കഥ : സിത്താര.എസ് (അമ്ളം). കവിത: വിമിഷ് മണിയൂർ (എം.എൻ.വിജയനും ഐ.എം.വിജയനും), ആര്യ ഗോപി (കണ്ണാടിയിലെ ദൈവം). നാടകം: ഹേമന്ത് കുമാർ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി),സുധീർ അമ്പലപ്പാട്ട് (വിയർപ്പ് ഗ്രന്ഥികളിൽ പൊടി മരുന്ന് പുകയുന്നത് എന്തു കൊണ്ട്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA