
പാലക്കാട്:കഞ്ചിക്കോട് ഐ.ഐ.ടി വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് അക്രമിച്ച കേസിലെ പ്രതിയെ വിദ്യാർത്ഥിനി തിരിച്ചറിഞ്ഞു. കസബ പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിലാണിത്. പ്രതിയെ കസ്റ്റയിൽ ലഭിക്കാൻ പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഇയാളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ശേഷം ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്തും.
കൊൽക്കത്ത സ്വദേശിയായ സുമനെ (21) കഴിഞ്ഞ ആഴ്ച്ച കസബ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.ക്യാമ്പസിലേക്ക് നിർമ്മാണ തൊഴിലാളിയായി എത്തിയ ഇയാൾ വിദ്യാർത്ഥിനിയെ ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു.മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ കൊൽക്കത്തയിലെത്തി ഏറെ ശ്രമകരമായാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.ശേഷം റോഡ് മാർഗം പാലക്കാട്ടെത്തിക്കുകയായിരുന്നു.
ഫെബ്രുവരി 23നാണ് ഡേറ്റാ സയൻസ് എൻജിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനി സേലം സ്വദേശി അശ്വനിക്ക് (23) നേരെ ആക്രമണമുണ്ടായത്. രാത്രിയോടെ അശ്വനിയും സുഹൃത്തുക്കളും ഡൈനിംഗ് ഹാളിലേക്കു പോവുന്നതിനിടെ പ്രതി അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അശ്വനിക്ക് നെറ്റിയിലും തലയിലും പരിക്കേറ്രിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |