
@നിപ ഫലം ഉച്ചയ്ക്ക് വന്നിട്ടും അറിയിച്ചില്ല
കോഴിക്കോട്: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയ്ക്കെതിരായ നടപടി നിപ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചതിനെ തുടർന്നാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡയറക്ടർ അത് യഥാസമയം അറിയിച്ചില്ല. അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോൾ തനിക്ക് നിപ ഫലം ലഭിച്ചിരുന്നില്ല. എന്നാൽ തന്നോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡയറക്ടർക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൽട്ട് വന്ന കാര്യം അറിയാമായിരുന്നു. ആറ് മണിയോടെയാണ് അവർ വിവരം പറയുന്നത്.
ഡയറക്ടർ സർക്കാരുമായി പൂർണമായി സഹകരിക്കുന്നില്ല. വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ട്. ഇത്തരത്തിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് റീനയെ മാറ്റിയത്. അല്ലാതെ ലീവ് അപേക്ഷയുമായി ബന്ധപ്പെട്ടല്ല നടപടി. ഇത്തരം ഉദ്യോഗസ്ഥരെ ഇനിയും മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റണോ വേണ്ടയോ തീരുമാനിക്കുന്നത് സർക്കാരും മന്ത്രിയുമാണ്. ഈ വിഷയത്തിൽ ഇനി ചർച്ചയില്ലെന്നും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |