
തിരുവനന്തപുരം: തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ ഒഴുക്കിന് തടസ്സം നേരിടുന്നത് മൂലമുണ്ടാകുന്ന ഹൈഡ്രോസെഫാലസ് എന്ന രോഗാവസ്ഥക്കെതിരെയുള്ള ഷണ്ട് സിസ്റ്റം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തു. വിലകൂടിയ ഇറക്കുമതി ഷണ്ടുകൾക്ക് പകരമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് സിസ്റ്റം തിരുവനന്തപുരത്ത് നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതിനും തുടക്കമായി. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതിയോടെയാണ് ഉപകരണം വിപണിയിൽ പുനരവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |