SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

ആർ.ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന് അനുമതി

s

തിരുവനന്തപുരം: കശുഅണ്ടി അഴിമതിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ അനുമതി നൽകി.

ഇടത് സർക്കാരിന്റെ കാലത്ത് വിചാരണയ്ക്ക് അനുമതി നിഷേധിച്ചതിന്റെ പേരിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷ് കോടതിയലക്ഷ്യത്തിന് നടപടി നേരിടുകയാണ്.സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക് വിധേയനായ ആർ.ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ എതിർ പക്ഷം സമീപിച്ചിരുന്നു. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദിവസങ്ങൾക്ക് മുമ്പ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിലാളി തരംഗം ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കാതിരുന്നതും വിവാദമായിരുന്നു.

ചന്ദ്രശേഖരനെ പദവിയിൽ നിന്ന് നീക്കണമെന്നും ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി .ആർ.എം.പരമേശ്വരൻ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട് . രണ്ട് പതിറ്റാണ്ടായി ഐ.എൻ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷനാണ് ചന്ദ്രശേഖരൻ. ഒന്നാം പിണറായി സർക്കാരിൽ ജെ.മേഴ്സിക്കുട്ടിഅമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷൻ അനുമതിക്ക് നിർദ്ദേശം നൽകുകയും ഫയൽ നീക്കം നടക്കുകയും ചെയ്തെങ്കിലും ,വിചാരണയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA