
തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡൽഹി മെട്രോ റെയിലിനോട് ചോദിച്ച 100 ചോദ്യങ്ങൾക്കും മറുപടി ലഭിച്ചു. വെള്ളിയാഴ്ച ചേരുന്ന സമിതിയോഗം ഇത് പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.
പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഗതാഗതസെക്രട്ടറി കെ.ബിജു അദ്ധ്യക്ഷനായും റെയിൽവേ മേഖലയിലെ വിദഗ്ദ്ധൻ ജെ.വിനയൻ,ധനകാര്യ വിദഗ്ദ്ധൻ ഡോ.സി.വീരമണി,പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |