
എരുമേലി: ഫയർഫോഴ്‌സ് വാഹനം നിയന്ത്രണംവിട്ട് ആറ് വാഹനങ്ങളിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവല്ല ഫയർസ്റ്റേഷനിലെ ഓഫീസർ കൊല്ലം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ ആറ് പേർക്കും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എരുമേലി തുലാപ്പള്ളിയിലാണ് അപകടം. മരം വെട്ടിമാറ്റാനായി പോയ ഫയർഫോഴ്‌സിന്റെ വാഹനമാണ് ആലപ്പാട്ട് കവലയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം ആദ്യം മുൻപിൽ പോയ ഫോറസ്റ്റിന്റെ ജീപ്പിലാണ് ഇടിച്ചത്. തുടർന്ന് നിറുത്തിയിട്ടിരുന്ന തീർത്ഥാടകരുടെ ബസുകളിലടക്കം ഇടിച്ച് മറിയുകയായിരുന്നു. ഫയർഫോഴ്‌സ് വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് രഞ്ജിത്ത് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |