തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെ (ജി.സി.സി) ആകർഷിക്കുന്നതിനായി തയ്യാറാക്കിയ 'കേരള ജിസിസി ഔട്ട്ലുക്ക് 2026' റിപ്പോർട്ട് 21ന് ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പുറത്തിറക്കും. ടെക്‌നോപാർക്ക് ഫേസ്1 ലെ പാർക്ക് സെന്ററിൽ വൈകന്നേരം 4.30 നാണ് പരിപാടി. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ വി.വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.
ഇൻഫോപാർക്ക്സ് കേരളയും ജിസിസികൾ സ്ഥാപിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎൻഎസ്ആറും തമ്മിലുള്ള ധാരണാ പത്രം ചടങ്ങിൽ കൈമാറും. എ.എൻ.എസ്.ആറിന്റെ സി.എഫ്.ഒ ശ്രീനിവാസൻ സാർവഭൗമൻ കേരള ഫീസിബിലിറ്റി റിപ്പോർട്ട് അവതരിപ്പിക്കും. കൗൺസിലർ സുനിൽ എസ്.എസ്, ഇൻഫോപാർക്ക്സ് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ജി. ടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ എന്നിവരും പങ്കെടുക്കും.ഇതോടനുബന്ധിച്ചുള്ള ഐ.ടി കോൺക്ളേവിന്റെ ഭാഗമായിഉച്ചയ്ക്ക് നടക്കുന്ന പാനൽ ചർച്ചയിൽ ശ്രീനിവാസൻ സർവഭൗമൻ മോഡറേറ്ററാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |