SignIn
Kerala Kaumudi Online
Monday, 24 August 2026 12.59 PM IST

'മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതി, എല്ലാ ജില്ലകളും പുനഃക്രമീകരിക്കണം'; പിഎംഎ സലാം

READ ENGLISH VERSION
pma-salam-
പിഎംഎ സലാം

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യയനുസരിച്ച് എല്ലാ ജില്ലകളെയും പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്‌ക്കും ഒരേ സൗകര്യങ്ങളാണുള്ളത്. മലപ്പുറം മാത്രമല്ല, കൂടുതൽ ജനസംഖ്യയുള്ള എല്ലാ ജില്ലകളും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷനെ ഉടൻ സർക്കാർ നിയമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് പ്രതീക്ഷയേറുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിങ്ങനെയാക്കണമെന്നാണ് ചർച്ച നടക്കുന്നത്.

English Summary

Muslim League state general secretary PMA Salam has demanded reorganising Kerala’s districts based on population. He said high-population districts like Malappuram should be divided. Discussions are underway on creating new districts such as Neyyattinkara, Muvattupuzha and Tirur, while the government is considering a delimitation commission to study district formation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMA SALAM DISTRICT REORGANISATION, KERALA NEW DISTRICTS, MALAPPURAM DISTRICT DIVISION, NEYYATTINKARA DISTRICT, MUVATTUPUZHA DISTRICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA