SignIn
Kerala Kaumudi Online
Sunday, 16 August 2026 2.51 AM IST

മെസി വിവാദം ; 22 കോടി നികുതി വെട്ടിപ്പിൽ അന്വേഷണം ഉടൻ

READ ENGLISH VERSION
e

തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പിലൂടെ കോടികളുടെ നികുതി വെട്ടിച്ചതും സർക്കാർ അന്വേഷിക്കും. മുൻ സർക്കാരിന്റെ കാലത്തെ ജി.എസ്.ടി വെട്ടിപ്പുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യക സംഘം പരിഗണിക്കുന്ന ആദ്യ കേസ് ഇതായിരിക്കും.

മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ 126 കോടി രൂപ അർജന്റീന ഫുടബാൾ അസോസിയേഷന് കൈമാറിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസറ്റിങ് കമ്പനിയുടെ അവകാശവാദം. ഇതിന് 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കേണ്ടതാണ്. കഴിഞ്ഞ വർഷം ജൂണിൽ തന്നെ ജി.എസ്.ടി വകുപ്പ് വെട്ടിപ്പ് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായില്ല. സ്‌പോൺസറെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടന്ന ഇടപെടലുകളും പരിശോധിക്കും.

കേസ് നേരത്തെ കൈകാര്യം ചെയ്ത കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്റലിജൻസ് ഓഫീസറുടെ മൊഴിയെടുക്കും. സ്പോൺസറെ സമൻസ് നൽകി വരുത്തി ചോദ്യം ചെയ്യും. ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ ബ്രിജേഷാണ് എസ്.ഐ.ടിയെ നയിക്കുക. സ്റ്റേറ്റ് ടാക്സ് ഓഫീസറും മൂന്ന് അസിസ്റ്റന്റ് ടാക്സ് ഓഫീസർമാരും അടങ്ങുന്നതാണ് സംഘം.

മെസിയെ കൊണ്ടുവരാൻ സ്പോൺസർമാർ ഏല്പിച്ച ടൂർ പ്രോഡ് എന്റർ എന്ന സ്ഥാപനം കള്ളപണ ഇടപാടിൽ നിരവധി അന്വേഷണങ്ങൾ നേരിടുന്നുണ്ട്. മെസി കേസിൽ ഇവരുടെ ഇടപാട് കേന്ദ്ര ഏജൻസി അന്വഷിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA