
തിരുവനന്തപുരം: കെ.എസ്ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് വെട്ടുകാട് വഴി വേളാങ്കണ്ണിയിലേക്ക് തീരദേശ വാരാന്ത്യ സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 6നാണ് സർവീസ്. ശനിയാഴ്ച വൈകിട്ട് 6നാണ് മടക്കയാത്ര.
വെട്ടുകാട് പള്ളി ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് ഗതാഗത മന്ത്രി സി.പി.ജോണിന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. വെട്ടുകാട് പള്ളി അങ്കണത്തിൽ ഫാദർ ഷാജു വില്യം സർവീസ് ഉദ്ഘാടനം ചെയ്തു. വെട്ടുകാട്, വിഴിഞ്ഞം, പൂവാർ, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, സാത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിൽ എത്തിച്ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |