
കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. കരുനാഗപ്പള്ളി പട. സൗത്ത് അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാൽ നൗഷാദിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6ഓടെ കാണാതായത്. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർത്ഥിയാണ്. സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
കന്നേറ്റി പാലത്തിന് താഴെയുള്ള ബോട്ടുജെട്ടിക്ക് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ മറ്റൊരു കുട്ടിക്കൊപ്പം പോകുന്നതായി കണ്ടെത്തി. പിന്നീട് വീണ്ടും ഇരുവരും പോകുന്ന ദൃശ്യവും ലഭിച്ചു. എന്നാൽ തിരികെ വരുമ്പോൾ മറ്റേ കുട്ടി മാത്രമാണുണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കന്നേറ്റി പാലത്തിനും പരിസരത്തും തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |