
പത്തനംതിട്ട : അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയ സണ്ണി എം കപിക്കാടിനെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും സമൂഹത്തിൽ വർഗീയ ചേരിതിരിവും ശത്രുതയും സൃഷ്ടിക്കാനും മനഃപൂർവ്വം നടത്തിയ ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ആവശ്യപ്പെട്ടു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |