SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.11 AM IST

മദ്യപിച്ച് വാഹനമോടിച്ചു: 2799 പേർക്കെതിരെ കേസ്

s

884 പേരുടെ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ വിഭാഗം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ മദ്യപിച്ച് വാഹനമോടിച്ച 2799 പേർക്കെതിരെ കേസെടുത്തു. 884 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. ആഗസ്റ്റ് 29 മുതൽ സെപ്തംബർ നാലു വരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 81,565 വാഹനങ്ങൾ പരിശോധിച്ചു. ഹൈവേ പട്രോളിംഗ് വിഭാഗങ്ങൾ പരിശോധന തുടരും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 9747001099 വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA