
കൊച്ചി: ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്, ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്‌ക്കുമെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിനും മെറ്റയ്‌ക്കും സണ്ണി കപിക്കാടിനും നോട്ടീസ് നൽകാൻ നിർദ്ദേശിച്ച ജസ്റ്റിസ് ജി. ഗിരീഷ്, ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ശ്രീകാര്യം പൊലീസിന് പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |