
കോഴിക്കോട്: ചേവായൂരിൽ തീപിടിച്ച കാറിനകത്ത് വെന്തുമരിച്ചത് ചേവായൂർ വില്ലിഗൽ കോട്ടക്കുന്ന് കോട്ടേരിക്കുഴി സുധാകര(66)നാണെന്ന് ഡി.എൻ.എ പരിശോധന ഫലം. കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണിത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുധാകരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണമായി കത്തിനശിച്ച മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരിച്ചത് സുധാകരൻ തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |