
കൊച്ചി: മസ്‌കറ്റിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരിയിൽ നിന്നും സ്വീകരിക്കാൻ എത്തിയവരിൽനിന്നും 1,974 ഗ്രാം ആംഫെറ്റാമൈൻ മയക്കുമരുന്നും 3.45 ലക്ഷംരൂപയും ഡയറക്‌ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. രണ്ട് വനിതകളെയും ഒരു പുരുഷനെയും അറസ്റ്റുചെയ്‌തു. കുഞ്ഞുങ്ങൾക്കുള്ള ഡയപ്പറുകളിലും ബെഡ്ഷീറ്റുകളിലും 35 പായ്‌ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു തരി രൂപത്തിലുള്ള 1,957 ഗ്രാം ആംഫെറ്റാമൈൻ.
യാത്രക്കാരിയെ സ്വീകരിക്കാൻ എത്തിയ സ്ത്രീയുടേയും പുരുഷന്റേയും കാറിൽ നിന്നാണ്
3.45 ലക്ഷം രൂപ പിടിച്ചെടുത്തത്. കാറിൽ നിന്ന് 17ഗ്രാം തൂക്കമുള്ള രണ്ടുപാക്കറ്റ് ആംഫെറ്റാമൈനും കണ്ടെടുത്തു. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ശൃംഖലയിൽ ഉൾപ്പെട്ടവരെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് ഡി.ആർ.ഐ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |