
തിരുവനന്തപുരം: അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ മാറിവരുന്ന സർക്കാറുകൾ കാട്ടിയ അനാസ്ഥമൂലം ഇരുട്ടിൽ തപ്പുന്ന കേരളം ഒടുവിൽ പ്രതിവിധി തേടുന്നു.
നിർമ്മാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും മുടങ്ങിക്കിടക്കുന്നത് പുനരാരാംഭിക്കാനും കെ.എസ്.ഇ.ബി നടപടികൾ വേഗത്തിലാക്കി. ഇടുക്കി, ശബരിഗിരി പദ്ധതികളുടെ രണ്ടാംഘട്ടം, കക്കയം പദ്ധതി എന്നിവക്ക് പ്രഥമ പരിഗണന നൽകും.
രാത്രിയിലെ കട്ട് ഒഴിവാക്കാൻ സോളാർ ബാറ്ററി എനർജി സ്‌റ്റോറേജുകൾ വ്യാപകമാക്കുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോൽപദാന പദ്ധതികൾ നടപ്പാക്കാനാണ് നീക്കം.
2023ൽ ആരംഭിച്ച് 5 വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഇടുക്കി ജലവൈദ്യുതി പദ്ധതി സുവർണജൂബിലി രണ്ടാംഘട്ടം സംബന്ധിച്ച് കേന്ദ്ര ഏജൻസിയായ വാപ്‌കോസിന്റെ പഠനി റിപ്പോർട്ട് അടുത്തമാസം ലഭിക്കും. ഇടുക്കി ജലാശയത്തിൽ ലഭ്യമായ ജലം ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി പീക്ക് മണിക്കൂറുകളിൽ അധികമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. തുരങ്കവും പവർഹൗസും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതികആഘാതം കുറച്ചായിരിക്കും നിർമ്മാണം. ഇടുക്കി ജലാശയത്തിന് 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലസംഭരണ ശേഷി ഉണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയാണ് ഇടുക്കി പദ്ധതിക്കുള്ളത്. പമ്പ്ഡ് സ്‌റ്റോറേജടക്കം 1000 മെഗാവാട്ടിന്റെ കക്കയം പദ്ധതിയുടെയും പഠന റിപ്പോർട്ടായിട്ടുണ്ട്. ശബരിഗിരിയിലെ 450 മെഗാവാട്ടിന്റെ പദ്ധതിയും വേഗത്തിലാക്കും.
കോടികൾ മുടക്കിയത്
വൈദ്യുതിവാങ്ങാൻ
ആഭ്യന്തര ഉത്പാദനം ഉയർത്താൻ മറ്റ് സംസ്ഥാനങ്ങൾ ശ്രമിച്ചപ്പോൾ, കേരളം പുറത്തുനിന്ന് വൈദ്യുതിവാങ്ങി പവർക്കട്ട് ഒഴിവാക്കിയെന്ന് മേനി നടിച്ചു.
പ്രകൃതി പ്രതികൂലമാവുകയും പുറത്തുനിന്നുള്ള വൈദ്യുതി കുറയുകയും ചെയ്തതോടെ ഇരുട്ടിൽതപ്പുന്ന അവസ്ഥയായി. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾപോലും വ്യക്തമാക്കുന്നത് ആഭ്യന്തര ഉത്പാദനത്തിൽ വരുത്തിയ അനാസ്ഥയാണ്.
-----------
മുന്നേറ്റം ഇല്ലാതെ
3042 കോടി:
2016 - 2025 വരെ വൈദ്യുതി
ഉത്പാദന പദ്ധതികൾക്ക്
ചെലവിട്ടത്
12000 കോടി:
3 വർഷമായി വൈദ്യുതി
വാങ്ങാൻ ഒരോ വർഷവും
ചെലവിടുന്നത്
10:
പത്തു വർഷത്തിനിടെ
പൂർത്തിയാക്കിയ
ജലവൈദ്യുത
പദ്ധതികൾ
150.636 മെഗാവാട്ട്:
പത്തു പദ്ധതികളിലായി
ലഭിക്കുന്ന വൈദ്യുതി
2492.459 മെഗാവാട്ട്:
പൊതുജന പങ്കാളിത്തം
വഴി ലഭിക്കുന്ന
സോളാർ വൈദ്യുതി
...........................................
87.50 മെഗാവാട്ട്:
നിർമ്മാണം നടക്കുന്ന
6 ജലവൈദ്യുതി പദ്ധതി
വഴി പ്രതീക്ഷിക്കുന്നത്
11 പദ്ധതികൾ:
നിർമ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്ന ഘട്ടത്തിൽ
(ആകെ 83 മെഗാവാട്ട് ശേഷി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |