
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അസാന്നിദ്ധ്യത്തിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവരെ വിളിപ്പിച്ച മുഖ്യമന്ത്രി, പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന് നിർദ്ദേശിച്ചു.
പുറമേ നിന്ന് ഉടൻ എത്ര വൈദ്യുതി വാങ്ങാനാവും, അതിനുള്ള ചെലവുകൾ, റഗുലേറ്ററി കമ്മിഷൻ അനുമതി എന്നിവ വിലയിരുത്തി. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അറിയിച്ചു. ഈ രീതിയിൽ വൈദ്യുതി മുടക്കം തുടരാനാവില്ല. കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |