
ഡെറാഡൂൺ: കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഉത്തരാഖണ്ഡിലെ കേദർനാഥിൽ കുടുങ്ങിയ 60 അംഗ മലയാളി സംഘം സുരക്ഷിതർ. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് ഇവരെ സീതാപൂരിലെ ബേസ് ക്യാമ്പിലെത്തിച്ചത്. കേദാർനാഥ് സന്ദർശിച്ച് സംഘം കാൽനടയായി മടങ്ങുമ്പോഴായിരുന്നു മണ്ണിടിച്ചിലുണ്ടായതെന്നും സംഘത്തെ ഉടൻ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സംഘം സെപ്തംബർ 18നാണ് കേരളത്തിൽ നിന്ന് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |