
തിരുവനന്തപുരം: പരസഹായം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരുവല്ലം ഗേൾസ് വി.എച്ച്.എസ്.എസിലെ കുട്ടികൾ നിർദ്ധനർക്ക് 200 പൊതിച്ചോറ് വിതരണം ചെയ്തു.
ഹൗസിംഗ് ബോർഡ് ജംഗ്‌ഷന് സമീപമുള്ള പാർക്കിൽ നടന്ന ചടങ്ങ് കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മനഷ്യജീവിതത്തെ മനോഹരമാക്കുന്നതെന്ന് നൈജീരിയൻ ശതകോടീശ്വരനായ ഫെമി ഒട്ടെഡോളയുടെ ജീവിതം ചൂണ്ടിക്കാട്ടി ഇന്ദ്രബാബു പറഞ്ഞു. കുട്ടികളിൽ ജീവകാരുണ്യശീലം വളർത്തുന്നതിന്റെ ഭാഗമായാണ് പൊതിച്ചോർ വിതരണം നടത്തുന്നതെന്ന് പ്രിൻസിപ്പൽ ഡോ.എം.എസ്.ജാനു പറഞ്ഞു.കരിയർ മാസ്റ്റർ ആർ.ജി.രമ്യ. പരസഹായം അനിൽകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന പൊതിച്ചോറാണ് വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |