
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റായി ബി.ഡി. ദത്തനെയും, രക്ഷാധികാരിരാരി മുൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനെയും തിരഞ്ഞെടുത്തു.ശാസ്ത്രി നഗർ അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
സാഹിത്യവും കലയും സംസ്കാരവും മുൻനിറുത്തിയുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടു പോകുമെന്നും, മലയാറ്റൂരിന്റെ സർഗാത്മക പൈതൃകവും ആശയങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ബി. ഡി. ദത്തൻ പറഞ്ഞു. വൈസ് പ്രസിഡന്റ് എം. നൗഷാദ് അലി, സെക്രട്ടറി പി. ആർ. ശ്രീകുമാർ, എഴുത്തുകാരൻ സി. റഹീം, ഭരണസമിതി അംഗം ശോഭ രാജ്മോഹൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |